ആവശ്യമുള്ള സാധനങ്ങൾ
- ബസുമതി അരി- ഒരു കിലോ(അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
- ബട്ടർ - 100 ഗ്രാം
- ഏലയ്ക്ക - അഞ്ചെണ്ണം
- കറുവാപ്പട്ട - രണ്ട് കഷണം
- ഗ്രാമ്പു - അഞ്ചെണ്ണം
- ഉണക്കമുന്തിരി - 50 ഗ്രാം
- കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- ബീൻസ് -100 ഗ്രാം
- ക്യാരറ്റ് - ഒരെണ്ണം
- സവാള - രണ്ടെണ്ണം
- പച്ചമുളക് - മൂന്നെണ്ണം(കീറിയത്)
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിംഗ് പാനിൽ പകുതി ബട്ടർ ഇട്ട് ചൂടാക്കി അരി ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ശേഷം അരി, ഏലയ്ക്ക ,കറുവാപ്പട്ട, ഗ്രാമ്പു ഉപ്പ് എന്നിവ തിളച്ച വെളളത്തിൽ ചേർത്ത് വേവിക്കണം. അരി വെന്ത് കുഴയാതിരിക്കാൻ ശ്രദ്ധിക്കണം.ബാക്കി ബട്ടർ ചൂടാക്കി ക്യാരറ്റ്, ബീൻസ്, സവാള, പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റണം. ചോറ് ഇതിലേക്കിട്ട് ഇളക്കി ചെറിയ ചൂടിൽ അഞ്ച് മിനിറ്റ് ചൂടാക്കണം. ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് ചോറിന് മുകളിലിട്ട് അലങ്കരിച്ച് വിളമ്പാം.