ആവശ്യമുള്ള സാധനങ്ങൾ
- കോഴി - ഒരു കിലോ (ചെറുതായി അരിഞ്ഞത്)
- സവാള - രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
- തക്കാളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
- മുട്ട പുഴുങ്ങിയത് - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
- ബട്ടർ -100 ഗ്രാം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടീസ്പൂൺ
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - അര ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി - കാൽ ടേബിൾ സ്പൂൺ
- ഏലയ്ക്ക, ഗ്രാമ്പു,കറുവാപ്പട്ട - നാലെണ്ണം വീതം ചതച്ചത്
- അണ്ടിപ്പരിപ്പ് - പത്തെണ്ണം
- വെളിച്ചെണ്ണ - പാകത്തിന്
- മല്ലിയില - ഒരു പിടി
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി ഇറച്ചി കഷണങ്ങൾ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകൾ ഇവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ തെളിഞ്ഞു വരുമ്പോൾ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം.
(റ്റോഷ്മ ബിജു വർഗീസ്)