ചേരുവകൾ
മാങ്ങാ പൾപ്പ് - ഒന്നര കപ്പ്
പഞ്ചസാര - മുക്കാൽ കപ്പ്
വെള്ളം - മുക്കാൽ കപ്പ്
ജൈലറ്റിൻ - ഒന്നര വലിയ സ്പൂൺ
വെള്ളം - നാലു വലിയ സ്പൂൺ
മുട്ടവെള്ള - മൂന്നു മുട്ടയുടേത്
പഞ്ചസാര - നാലു വലിയ സ്പൂൺ
ക്രീം അടിച്ചത് - അരക്കപ്പ്
മാങ്ങാക്കഷണങ്ങൾ, വറുത്ത കശുവണ്ടി, ചെറി-അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിച്ചു പാനിയാക്കുക. ഇതിലേക്ക് മാങ്ങാപൾപ്പും ചേർത്തു തുടരെയിളക്കി, കസ്റ്റേർഡ് പരുവത്തിലാക്കുക.
ജൈലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിൽ ഇറക്കി വച്ച് അലിയിക്കുക.
ഇതു തയാറാക്കി വച്ചിരിക്കുന്ന മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറിയ ശേഷം മയം പുരട്ടിയ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
പകുതി സെറ്റാകുമ്പോൾ, പുറത്തെടുക്കണം.
മുട്ടവെള്ള നന്നായി അടിച്ച ശേഷം പഞ്ചസാര അല്പാല്പമായി ചേർത്തു കട്ടിയാകും വരെ അടിക്കുക.
ക്രീം അടിച്ചത്. മാങ്ങാ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തശേഷം, മുട്ടവെള്ള മിശിതവും മെല്ലേ ചേർക്കണം.
ക്രീം പൈപ്പ് ചെയ്തത്. വറുത്ത കശുവണ്ടി നുറുക്ക്, ചെറി എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.
ലേബലുകള്‍:
Dessert ,
Malayalam ,
pudding