ചേരുവകള്‍
- ഇളയ താറാവിറച്ചി - ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്)
- ചെറിയ ഉള്ളി - അരക്കിലോ (നീളത്തിലരിഞ്ഞത്)
- ഇഞ്ചി - ഒരു വലിയ കഷണം
- വെളുത്തുള്ളി - എട്ട് അല്ലി
- പച്ചമുളക് - ഏഴെണ്ണം
- മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
- കുരുമുളക് - ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം)
- മുളകുപൊടി - ഒന്നരടീസ്‌പൂണ്‍
- മല്ലിപ്പൊടി - രണ്ട് ടേബിള്‍സ്‌പൂണ്‍
- ഗരംമസാല (ചതച്ചത്) - ഒരു ടീസ്‌പൂണ്‍
- (വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കുക.)
- പഴുത്ത തക്കാളി - മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത്)
- കട്ടിത്തേങ്ങാപ്പാല്‍ - ഒരു കപ്പ്
- കടുക് - ഒരു ടീസ്‌പൂണ്‍
- കറിവേപ്പില - രണ്ട് തണ്ട്
- വെളിച്ചെണ്ണ - മൂന്ന് ടേബിള്‍സ്‌പൂണ്‍
- ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
താറാവ് കഴുകി വൃത്തിയാക്കി ചതച്ച മസാലക്കൂട്ടും പാകത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടിവയ്‌ക്കുക. ശേഷം അരക്കപ്പ് വെള്ളവും അരിഞ്ഞ തക്കാളിയും ചേര്‍ത്ത് കുക്കര്‍ ഉപയോഗിച്ച് വേവിച്ചുമാറ്റുക.ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റുക. ഇതിലേക്ക് കുതിര്‍ത്തുവച്ച മസാലക്കൂട്ടും ചേര്‍ത്ത് നന്നായി വഴറ്റി മൂപ്പിക്കുക. മസാല മൂത്ത് എണ്ണ തെളിയുമ്പോള്‍ വേവിച്ച ഇറച്ചി അതിന്റെ ചാറോടുകൂടി ഇതിലേക്ക് തട്ടി നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ഉപ്പിന്റെ പാകവും നോക്കിയശേഷം വേണമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ചാറ് കൊഴുത്തു തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കി കുറച്ച് എണ്ണയില്‍ കടുക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ തളിച്ച് ഉപയോഗിക്കാം.