മാങ്ങാ പുഡിംഗ്




ചേരുവകൾ 

  • മാങ്ങാ പൾപ്പ് - ഒന്നര കപ്പ്
  • പഞ്ചസാര - മുക്കാൽ കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്
  • ജൈലറ്റിൻ - ഒന്നര വലിയ സ്പൂൺ 
  • വെള്ളം - നാലു വലിയ സ്പൂൺ
  • മുട്ടവെള്ള - മൂന്നു മുട്ടയുടേത് 
  • പഞ്ചസാര - നാലു വലിയ സ്പൂൺ
  • ക്രീം അടിച്ചത് - അരക്കപ്പ്
  • മാങ്ങാക്കഷണങ്ങൾ, വറുത്ത കശുവണ്ടി, ചെറി-അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിച്ചു പാനിയാക്കുക. ഇതിലേക്ക് മാങ്ങാപൾപ്പും ചേർത്തു തുടരെയിളക്കി, കസ്റ്റേർഡ് പരുവത്തിലാക്കുക. 
  • ജൈലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിൽ ഇറക്കി വച്ച് അലിയിക്കുക. 
  • ഇതു തയാറാക്കി വച്ചിരിക്കുന്ന മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറിയ ശേഷം മയം പുരട്ടിയ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
  • പകുതി സെറ്റാകുമ്പോൾ, പുറത്തെടുക്കണം. 
  • മുട്ടവെള്ള നന്നായി അടിച്ച ശേഷം പഞ്ചസാര അല്പാല്പമായി ചേർത്തു കട്ടിയാകും വരെ അടിക്കുക. 
  • ക്രീം അടിച്ചത്. മാങ്ങാ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തശേഷം, മുട്ടവെള്ള മിശിതവും മെല്ലേ ചേർക്കണം. 
  • ക്രീം പൈപ്പ് ചെയ്തത്. വറുത്ത കശുവണ്ടി നുറുക്ക്, ചെറി എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.


[Read More...]


അടപ്രഥമൻ




ആവശ്യമുള്ള സാധനങ്ങൾ

  • ഉണക്കലരി 1 ലിറ്റ
  • നെയ്യ് 100 മി.ലി
  • ശർക്കര 2 കിലോ
  • പാല്‍ മൂന്നര ലിറ്റ
  • കൊട്ടത്തേങ്ങാ അരമുറി
  • കിസ്മസ് 100 ഗ്രാം
  • അണ്ടിപ്പരിപ്പ് 100 ഗ്രാം
  • ജീരകം 1 സ്പൂണ്‍
  • ചുക്ക് 2 ചെറിയ കഷണം

തയ്യാറാക്കേണ്ട വിധം

ഉണക്കലരി നന്നായി കുതിർത്ത് ഇടിച്ച് മാവാക്കുക. മാവിൽ നെയ്യ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിക്കണം. അതിനു ശേഷം വാഴയിലയിൽ ഈ നേർപ്പിച്ച മാവ് വളരെ കനം കുറച്ച് പരത്തിയ ശേഷം ഇല ചുരുട്ടിവക്കുക. ഉരുളിയിൽ വെള്ളം എടുത്തു തിളപ്പിച്ച ശേഷം ചുരുട്ടിയ ഇല വെള്ളത്തിൽ മുക്കിവെച്ച് അരമണിക്കൂർ വേവിക്കുക. അങ്ങനെ മാവ് വെന്തുകഴിഞ്ഞാൽ വാങ്ങി കുട്ടയിലിട്ട് കുറെ തണുത്തവെള്ളം അതിന്മേൽ ഒഴിക്കുക. അങ്ങനെ ചെയ്താൽ ഇലയിൽ നിന്ന് മാവ് വേഗം ഇളകിപോരും ഇലയിൽ നിന്നും ഇളക്കി എടുത്ത വേവിച്ച മാവ് മറ്റൊരു കുട്ടയിൽ ഇട്ട് വെള്ളം ഉള്ളത് വാർന്നു പോകണം.

ഉരുളിയിൽ വെള്ളം എടുത്ത് തിളപ്പിച്ച് ശർക്കര അതിലിട്ട് അലിയിക്കുക. അതിനു ശേഷം അട ശർക്കര ലായനിയിൽ ഇട്ട് നന്നായി ഇളക്കി വരട്ടുക. വരട്ടുമ്പോൾ പകുതി നെയ്യ് ഒഴിക്കാം. ഇളക്കുമ്പോൾ ചട്ടുകത്തിന്റെ പിൻവശത്ത് ഉരുളി കാണുന്ന സമയം കാൽ ലിറ്റർ പാല്‍ ചേർത്തുവേണം വരട്ടുവാൻ. ഈ പാല്‍ പകുതി കണ്ടു പറ്റിയിരിക്കുന്നതായി കാണുമ്പോൾ  ഒന്നര ലിറ്റർ പാല്‍ കൂടി ഒഴിച്ച് തിളപ്പിക്കുക. രണ്ടാമതു പാല്‍ ഒഴിച്ച് തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതക്ക് ചുമപ്പ് രേഖ കാണുമ്പോൾ ഉരുളി അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. അതിനുശേഷം 2 ലിറ്റ പാല്‍ ഒഴിച്ച് ഇളക്കുക. കൊട്ടതേങ്ങ ചെറുതായി അരിഞ്ഞതും കാമ്പു കളഞ്ഞ കിസ്മസും കപ്പലണ്ടിയും നെയ്യില്‍ വറുത്തെടുത്ത് പ്രഥമനില്‍ ഇട്ട് ഇളക്കി ചേർക്കുക. ജീരകവും ചുക്കും കൂടി പൊടിച്ചെടുത്ത് പാത്രത്തിൽ വിതറി ഇട്ട് ഇളക്കണം.

[Read More...]


വൈനുണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കാം





1. നന്നായി അടയ്ക്കാവുന്ന അടപ്പുള്ള ഭരണി തിളച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.
2. വൈനുണ്ടാക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം ഭരണിയുടെ വക്കിൽ നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും.
3. ഭരണി തുണികൊണ്ട് അയച്ചു മൂടിക്കെട്ടിയാൽ മതി.
4. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചെറു ചൂടുവെള്ളവും കൂടി ചേർത്തിളക്കി 10 മിനിട്ട് പുറത്തുവച്ച് പൊങ്ങിയശേഷം ഭരണിയിലൊഴിക്കാം.
5. എല്ലാ ദിവസവും കൃത്യസമയത്ത് മരത്തവി കൊണ്ട് 5 മിനിട്ട് ഇളക്കണം.
6. വൈന്‍ ഊറ്റുമ്പോൾ മട്ടു കലങ്ങാതിരിക്കുവാന്‍ സൈഫണ്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
7. വൈന്‍ നിറമുള്ള കുപ്പികളിൽ സൂക്ഷിക്കുക.
8. കുപ്പി നിറയ്ക്കുമ്പോൾ വക്കു വരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കിൽ നിന്ന് 3 ഇഞ്ച് താഴ്ന്നു നില്ക്കണം.
9. വൈന്‍ പഴകുന്തോറും ഗുണം കൂടും. നെല്ലിലോ മണ്ണിലോ കുഴിച്ചിട്ടാൽ നല്ലതാണ്.
10. മൂടിക്കെട്ടിവച്ചിരിക്കുന്ന വീഞ്ഞ് കൂടെക്കൂടെ തുറന്നു നോക്കരുത്.
11. വൈനിന് ഏറ്റവും നല്ലത് ഉണ്ടഗോതമ്പാണ്.

[Read More...]


Blueberry Cheesecake (No Bake)




YOU'LL NEED...


  • 8 oz. cream cheese, softened at room temperature 1/2 cup plain yogurt
  • 1/2 cup heavy cream
  • 3 tbsp sugar
  • 2 tbsp lemon juice
  • 1 tbsp powdered gelatin
  • 1 cup frozen blueberries
  • 3 tbsp sugar
  • 2 tsp lemon juice
  • 2/3 tsp powdered gelatin
  • 3 oz. crushed biscuits
  • 3 tbsp butter, melted
  • 10 fresh blueberries (optional)
  • edible flower (optional)

LET'S GET COOKING...

Combine frozen blueberries, 3 tbsp sugar and 2 tspn lemon juice in a bowl. Microwave for 2 minutes. Add 2/3 tspn powdered gelatin and mix well. Set aside.
In a bowl, combine the softened cream cheese, yogurt, half the amount of heavy cream, 3 tbsp sugar and 2 tbsp lemon juice. Mix well until smooth.
Heat the rest of the cream in the microwave until just before boiling. Add 2/3 tspn powdered gelatin to combine. Add this to the cream cheese mixture and mix until smooth.
Divide the mixture evenly into three separate bowls. Add all the berries and half the blueberry mixture liquid into one bowl. Pour in the rest of the liquid into the second bowl. Leave the last bowl as is.
Pour in the blueberry cheesecake mixtures into the crust starting with the darkest one, finishing with the plain cheesecake mixture. Refrigerate for 2-3 hours. Decorate with blueberries and edible flowers if desired.

(tastemade.com)


[Read More...]


സ്ട്രോബെറി വൈൻ





ചേരുവകൾ 


  • സ്ട്രോബെറി - 2 കിലോഗ്രാം 
  • പഞ്ചസാര - 1 കിലോ 
  • തിളപ്പിച്ച വെള്ളം - 4 .25 ലിറ്റർ 
  • ഉണക്കമുന്തിരി - 50 ഗ്രാം 
  • ചെറുനാരങ്ങ - 1 എണ്ണം 
  • യീസ്റ്റ് - 2 ടീസ്പൂണ്‍ 
  • പിങ്ക് ഫുഡ്‌ കളർ - 1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം 


  • സ്ട്രോബറി നല്ല പോലെ കഴുകി തുണി വെച്ച് തുടച്ചു തീരെ വെള്ളം ഇല്ലാതാക്കി എടുക്കണം 
  • വെള്ളം തിളപ്പിച്ച്‌ കുറച്ചു ഒന്ന് ചൂടാറാൻ വേണ്ടി വെയ്ക്കണം 
  • ഇനി സ്ട്രോബെറി ഉടച്ചെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് ചേർക്കാം ഒപ്പം തന്നെ പഞ്ചസാരയും ശേഷം ഒരു പുതിയ മരത്തിന്റെതുപോലുള്ള സ്പൂണ്‍ / തവി പുതിയത് ഉപയോഗിച്ച് നല്ല പോലെ ഇളക്കി കൊടുക്കാം 
  • അടുത്തത് ഇതിലേക്ക് ചൂട് കുറഞ്ഞ വെള്ളം , ഉണക്കമുന്തിരി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യണം കളർ ചെർക്കുന്നുണ്ടെങ്ങിൽ ഇപ്പോൾ ചേർക്കാം 
  • ഇനി ജാർ അടപ്പ് വെച്ച് അടച്ചതിനു ശേഷം ഒരു ദിവസം അങ്ങിനെ തന്നെ ഇരിക്കട്ടെ . അടുത്ത ദിവസം കുറച്ചു ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ് മിക്സ്‌ ചെയ്തു ഇളക്കി എടുത്തു ടയിറ്റ് ആയി അടച്ചു വെയ്ക്കുക 
  • ഇനി രണ്ടാഴ്ച ദിവസത്തിൽ ഒരു പ്രാവശ്യം എന്ന കണക്കിന് ഇതിനെ ഒന്ന് ഇളക്കി എടുക്കണം രണ്ടാഴച്ചയ്ക്ക് ശേഷം നല്ല വൃത്തിയുള്ള മുസ്ലിൻ തുണി വെച്ച് വേറെ ഒരു ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് അരിച്ചെടുക്കണം ശേഷം വായു കടക്കാത്ത രീതിയിൽ അടച്ചു തണുപ്പുള്ള ഭാഗത്ത്‌ വെയ്ക്കണം ഇനിഗിനെ രണ്ടു മാസത്തോളം അനക്കാതെ വെച്ചതിനുശേഷം വീണ്ടും ഇതിനെ അരിച്ചെടുക്കണം അരിച്ചെടുത്ത്‌ വർണ്ണ കുപ്പികളിൽ ആയി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.



[Read More...]


♥Valentine's Day Red Velvet Truffles♥





Here’s what you will need:

(Makes 30-40 truffles)

♥ 1 box red velvet cake mix, prepared according to instructions
♥ 8 oz cream cheese, softened
♥ 16 oz white chocolate chips
♥ Toppings of your choice!

Directions:

In a bowl, crumble the red velvet cake. Mix in cream cheese until smooth. Roll into 1- to 2-Tbsp.-sized balls, and chill. Melt the white chocolate, then roll the balls in it to coat evenly. Decorate! Let the chocolate harden before serving.

via http://bzfd.it/1oxxhmF
[Read More...]


മല്ലിയില ചട്ണി




ചേരുവകള്‍


  • മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ്
  • വെളുത്തുള്ളി 5 അല്ലി
  • തേങ്ങ ചിരകിയത് ഒരുകപ്പ്
  • കറിവേപ്പില, ഉപ്പ്പാകത്തിന്
  • ഇഞ്ചി ഒരുകഷ്ണം

തയ്യാറാക്കുന്നവിധം

മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.


[Read More...]


കേരള കോഴിക്കറി



ആവശ്യമുള്ള സാധനങ്ങള്‍

  • കോഴി (ചെറിയ കഷണങ്ങളാക്കിയത്‌) - ഒരു കിലോ
  • സവാള (ചെറുതായി അരിഞ്ഞത്‌) - 250 ഗ്രാം
  • പച്ചമുളക്‌ - (വട്ടത്തില്‍ മുറിച്ചത്‌) - അഞ്ച്‌ എണ്ണം
  • ഉള്ളി (ചെറുതായി അരിഞ്ഞത്‌) - നാല്‌ എണ്ണം
  • ഇഞ്ചി - രണ്ട്‌ കഷണം
  • വെളുത്തുള്ളി - ആറ്‌അല്ലി
  • (2 പച്ചമുളക്‌, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെവ്വേറെ ചതയ്‌ക്കുക)
  • മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
  • കുരുമുളകുപൊടി - അര ടേബിള്‍ സ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
  • കുരുമുളക്‌ - നാല്‌ എണ്ണം
  • ഗ്രാമ്പൂ - നാല്‌എണ്ണം
  • കറുവാപ്പട്ട - രണ്ട്‌ കഷണം
  • പെരുംജീരകം - അരടീസ്‌പൂണ്‍
  • (കുരുമുളക്‌, ഗ്രാമ്പൂ, കറുവാപ്പട്ട, പെരുംജീരകം എന്നിവ നന്നായി അരയ്‌ക്കുക)
  • കശകശ (കുതിര്‍ത്ത്‌ അരച്ചത്‌) - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • വെളുത്തുള്ളി ചതച്ചത്‌ -ഒന്ന്‌
  • തേങ്ങ (രണ്ടാംപാലും മൂന്നാം പാലും എടുക്കുക) - ഒരു മുറി
  • ഉപ്പ്‌ - പാകത്തിന്‌
  • വിനാഗിരി - പാകത്തിന്‌
  • ഡാല്‍ഡ/ എണ്ണ - ആവശ്യത്തിന്‌
  • കിഴങ്ങ്‌ (തൊലികളഞ്ഞ്‌ ചെറിയ
  • കഷണങ്ങളാക്കിയത്‌) - അരക്കിലോ
  • തക്കാളി (കഷണങ്ങളാക്കിയത്‌) -രണ്ട്‌എണ്ണം

തയാറാക്കുന്ന വിധം


കഷണങ്ങളാക്കിയ കോഴിയില്‍ ഉപ്പ്‌, കുരുമുളക്‌, ഇറച്ചി മസാല, മഞ്ഞള്‍പ്പൊടി, വിനാഗിരി ചേര്‍ത്ത്‌ അരമണിക്കൂര്‍വയ്‌ക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ പകുതി സവാള ഇട്ട്‌ വഴറ്റുക. വാടുമ്പോള്‍ സവാള കോരി മാറ്റുക. എണ്ണയിലേക്ക്‌ ബാക്കി സവാള, ചതച്ച പച്ചമുളക്‌, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ഇട്ട്‌ വഴറ്റുക. ശേഷം അരച്ച മസാല, വെളുത്തുള്ളി, മല്ലിപ്പൊടി ചേര്‍ത്ത്‌ മൂപ്പിക്കുക. ബ്രൗണ്‍നിറം ആകുമ്പോള്‍ കോഴിക്കഷണങ്ങളിട്ട്‌ വഴറ്റുക. രണ്ടാംപാലും മൂന്നാംപാലും ഒഴിച്ച്‌ ഇറച്ചി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ കിഴങ്ങ്‌ ചേര്‍ക്കുക. വെന്തു കുറുകുമ്പോള്‍ കശകശ പാലില്‍ കലക്കി ചേര്‍ക്കുക. വഴറ്റിയ സവാള, കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. പത്തുമിനിറ്റ്‌ തിളപ്പിക്കുക. തക്കാളിയും ഒന്നാംപാലും ചേര്‍ത്ത്‌ വാങ്ങുക.


[Read More...]


കാരമല്‍ ബ്രെഡ് പുഡിങ്




ചേരുവകള്‍:

  • ബ്രെഡ് -മൂന്ന് കഷ്ണം
  • പാല്‍ -മൂന്ന് കപ്പ്
  • മുട്ട -മൂന്നെണ്ണം
  • പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
  • വാനില എസന്‍സ് -മൂന്ന് തുള്ളി

തയാറാക്കുന്ന വിധം:

ബ്രെഡിന്‍െറ വശങ്ങള്‍ നീക്കി നാലു കഷ്ണങ്ങളാക്കുക. തിളപ്പിച്ചാറിയ പാലില്‍ അഞ്ചു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇതില്‍ ബ്രെഡ് മുക്കി വെക്കുക. മിക്സിയില്‍ മുട്ട നന്നായി അടിക്കുക. ഇതില്‍ പാല്‍കൂട്ടും എസന്‍സും ചേര്‍ത്ത് നന്നായി അടിക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ ബാക്കി പഞ്ചസാര ചേര്‍ത്ത് കാരമലാക്കുക. നെയ്യ് തടവിയ പാത്രത്തിലേക്ക് പഞ്ചസാര കാരമല്‍ ഒഴിച്ച് പരത്തുക. ഇതിലേക്ക് പുഡിങ് മിശ്രിതം ചേര്‍ത്ത് ആവിയില്‍ വേവിക്കുക.



[Read More...]


കല്ലുമ്മേക്കായ ഉലര്‍ത്തിയത്‌



ആവശ്യമുള്ള സാധനങ്ങള്‍


  • വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം
  • തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌
  • മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
  • കുരുമുളക്‌ ചതച്ചത്‌ - അരടീസ്‌പൂണ്‍
  • ഇഞ്ചി അരിഞ്ഞത്‌ - അരടീസ്‌പൂണ്‍
  • വെള്ളം - ഒരു കപ്പ്‌
  • വാളന്‍പുളി - ഒരു ടീസ്‌പൂണ്‍
  • ഉപ്പ്‌ - ഒരു ടീസ്‌പൂണ്‍
  • വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
  • ചുവന്നുള്ളി അരിഞ്ഞത്‌ - പന്ത്രണ്ട്‌ എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത്‌ - നാല്‌
  • കറിവേപ്പില - പാകത്തിന്‌

തയാറാക്കുന്ന വിധം

കല്ലുമ്മേക്കായയില്‍ വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില, വെളിച്ചെണ്ണ ഇവ ഒഴികെ ബാക്കി ചേരുവകള്‍ ചേര്‍ക്കുക. വെള്ളം മുക്കാലും വറ്റുന്നതുവരെ ഏകദേശം അഞ്ചുമിനിറ്റ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ഇതില്‍ ചുവന്നുള്ളി ഇട്ട്‌ മൂപ്പിക്കുക. അതിനുശേഷം വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ രണ്ടുമിനിറ്റു കൂടി മൂപ്പിക്കണം. ഉള്ളി നേരിയ ബ്രൗണ്‍നിറമാവുന്നതുവരെ മൂപ്പിക്കണം. ഇതില്‍ വേവിച്ച കല്ലുമ്മേക്കായും വെന്ത വെള്ളവും കൂടി ഒഴിച്ച്‌ ഏകദേശം അഞ്ചുമിനിറ്റ്‌ നല്ലതുപോലെ ഇളക്കി ഉലര്‍ത്തിയെടുക്കുക.


[Read More...]


മസാല ചതച്ച നാടന്‍ താറാവുകറി



ചേരുവകള്‍


  • ഇളയ താറാവിറച്ചി - ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്‌)
  • ചെറിയ ഉള്ളി - അരക്കിലോ (നീളത്തിലരിഞ്ഞത്‌)
  • ഇഞ്ചി - ഒരു വലിയ കഷണം
  • വെളുത്തുള്ളി - എട്ട്‌ അല്ലി
  • പച്ചമുളക്‌ - ഏഴെണ്ണം
  • മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
  • കുരുമുളക്‌ - ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം)
  • മുളകുപൊടി - ഒന്നരടീസ്‌പൂണ്‍
  • മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ഗരംമസാല (ചതച്ചത്‌) - ഒരു ടീസ്‌പൂണ്‍
  • (വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കുക.)
  • പഴുത്ത തക്കാളി - മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
  • കട്ടിത്തേങ്ങാപ്പാല്‍ - ഒരു കപ്പ്‌
  • കടുക്‌ - ഒരു ടീസ്‌പൂണ്‍
  • കറിവേപ്പില - രണ്ട്‌ തണ്ട്‌
  • വെളിച്ചെണ്ണ - മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌


തയാറാക്കുന്നവിധം



താറാവ്‌ കഴുകി വൃത്തിയാക്കി ചതച്ച മസാലക്കൂട്ടും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ പുരട്ടിവയ്‌ക്കുക. ശേഷം അരക്കപ്പ്‌ വെള്ളവും അരിഞ്ഞ തക്കാളിയും ചേര്‍ത്ത്‌ കുക്കര്‍ ഉപയോഗിച്ച്‌ വേവിച്ചുമാറ്റുക.ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റുക. ഇതിലേക്ക്‌ കുതിര്‍ത്തുവച്ച മസാലക്കൂട്ടും ചേര്‍ത്ത്‌ നന്നായി വഴറ്റി മൂപ്പിക്കുക. മസാല മൂത്ത്‌ എണ്ണ തെളിയുമ്പോള്‍ വേവിച്ച ഇറച്ചി അതിന്റെ ചാറോടുകൂടി ഇതിലേക്ക്‌ തട്ടി നന്നായി ഇളക്കി യോജിപ്പിച്ച്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കറിവേപ്പിലയും ചേര്‍ത്ത്‌ ഉപ്പിന്റെ പാകവും നോക്കിയശേഷം വേണമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. ഇതിലേക്ക്‌ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ ചാറ്‌ കൊഴുത്തു തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്ന്‌ ഇറക്കി കുറച്ച്‌ എണ്ണയില്‍ കടുക്‌, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ തളിച്ച്‌ ഉപയോഗിക്കാം.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs