ആവശ്യമായ സാധനങ്ങള്‍:
- നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ്
- പാല് : രണ്ട് കപ്പ്
- വാനില ഐസ്ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
- പഞ്ചസാര : ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്ക്രീമും കൂടി മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.