ആവശ്യമുള്ള സാധനങ്ങള്‍
- ബസുമതി അരി-500 ഗ്രാം
- തേങ്ങ ചിരകിയത് - അരക്കപ്പ്
- കപ്പലണ്ടി- നാല് ടീസ്‌പൂണ്‍
- ബട്ടര്‍ -അരക്കപ്പ്
- ഉഴുന്നുപരിപ്പ്- രണ്ട് ടീസ്‌പൂണ്‍
- വറ്റല്‍മുളക്- അഞ്ചെണ്ണം
- കടുക്- ഒരു ടീസ്‌പൂണ്‍
- മല്ലിയില, കറിവേപ്പില- ഒരു ടേബിള്‍ സ്‌പൂണ്‍
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് അരി വേവിച്ച് മാറ്റി വയ്‌ക്കുക. ഫ്രൈയിംഗ് പാനില്‍ ബട്ടര്‍ ചൂടാക്കി കപ്പലണ്ടി വറുത്ത് മാറ്റുക. തേങ്ങയിട്ട് വറുത്ത് കോരുക. ശേഷം ഫ്രൈയിംഗ് പാനില്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും വറ്റല്‍മുളകും വഴറ്റുക.ഇനി കറിവേപ്പിലയും ചേര്‍ത്തിളക്കാം. ശേഷം വേവിച്ചുവച്ചിരിക്കുന്ന ചോറ് ചേര്‍ത്തിളക്കി വറുത്തുവച്ചിരിക്കുന്ന തേങ്ങയും കശുവണ്ടിയും മല്ലിയിലയും വിതറി വിളമ്പാം.