ആവശ്യമുള്ള സാധനങ്ങള്‍
- ഈന്തപ്പഴം- ഒരു കപ്പ്
- പാല്‍- ഒരു കപ്പ്
- പഞ്ചസാര- ഒരു ടേബിള്‍സ്‌പൂണ്‍
- വാനില ഐസ്‌ക്രിം- രണ്ട് കപ്പ്
തയാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും ഈന്തപ്പഴവും എടുത്ത് തിളപ്പിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്‌ജില്‍വച്ച് തണുപ്പിക്കുക. ഇത് ഒരു ഗ്ലാസില്‍ പകുതിയോളം ഒഴിച്ച ശേഷം മുകളില്‍ ഐസ്‌ക്രീം നിറച്ച് വിളമ്പാം.