ചേരുവകള്‍
- കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം,
- പഞ്ചസാര– 2 കിലോഗ്രാം,
- തിളപ്പിച്ചാറിയ വെള്ളം– മൂന്നു ലീറ്റർ,
- ഏലക്ക–12,
- കറുവാപ്പട്ട–5,
- ഗ്രാമ്പു–10,
- കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി,
- ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം,
തയ്യാറാക്കുന്ന വിധം
മുന്തിരി അരസ്പൂൺ മഞ്ഞൾപൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുത്തു കുട്ടയിൽ വാലാൻ വയ്ക്കുക. ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക. ഇതിൽ മൂന്നു ലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ തിളച്ചുതൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽത്തന്നെ സൂക്ഷിക്കാം. 35–40 ദിവസം കഴിഞ്ഞു പിഴിഞ്ഞെടുക്കുന്നതാണു കൂടുതൽ നന്ന്. ഈ വൈൻ നാലോ അഞ്ചോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.
(മെർലിൻ ഷാജി അന്തനാട്ട്)