ആവശ്യമുള്ള സാധനങ്ങള്‍
- കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്)
- ഉപ്പ് - പാകത്തിന്
- വെളുത്തുള്ളി - ഏഴ് അല്ലി
- ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്)
- ഗരംമസാല - രണ്ട് ടേബിള്‍ സ്‌പൂണ്‍
- മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍
- മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
- വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്‌പൂണ്‍
- ചുവന്നുള്ളി - പത്തെണ്ണം
- പച്ചമുളക് - മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്)
- ബിരിയാണി അരി - മൂന്ന് കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി - ആറ് കപ്പ്
- കറിവേപ്പില - രണ്ട് തണ്ട്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച് അല്‍പ്പസമയം കഴിഞ്ഞ് വെള്ളമൊഴിക്കാതെ കുക്കറിലിട്ട് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന് ഇറക്കി തണുത്തശേഷം തുറന്ന് ചിക്കനും അതില്‍ നിന്ന് ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച് ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന് ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത് കുക്കര്‍ അടച്ച് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന് കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്)