ചേരുവകള്‍
- മൈദ – 1 1/4 കപ്പ്
- ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
- വെണ്ണ – 1 1/2 ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പാല്‍ – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
- മൈദാമാവും വെണ്ണയും ഉപ്പും ഒന്നിച്ചാക്കി കൈവിരലുകള്‍കൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക.
- ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് കുഴച്ചെടുക്കുക. ഇങ്ങനെ കുഴച്ചെടുത്ത മാവില്‍നിന്നും വലിയ നാരങ്ങാ വലുപ്പത്തില്‍ ഉരളകള് ഉരുട്ടി പരത്തി ചൂടായ തവയില്‍ ഇട്ട് ചുട്ടെടുക്കുക.
(കടപ്പാട്; ഡോ. ലക്ഷ്മി നായര്‍)