മട്ടന്‍ ബിരിയാണി (കായിക്കാന്റെ)




ചേരുവകൾ


  • മട്ടൻ - ഒരു കിലോ,
  • ബിരിയാണി അരി 
  • തൈര്  - അര കപ്പ്, 
  • തക്കാളി - രണ്ട്, 
  • ചെറുനാരങ്ങ - ഒന്ന്, 
  • ഗരം മസാല - ആവശ്യത്തിനു,
  • മല്ലിയില - ആവശ്യത്തിനു, 
  • പുതിനയില - ആവശ്യത്തിനു,
  • പട്ട - ആവശ്യത്തിനു, 
  • ഗ്രാമ്പൂ - ആവശ്യത്തിനു, 
  • ഏലയ്ക്കായ് - ആവശ്യത്തിനു, 
  • തക്കോലം - ആവശ്യത്തിനു, 
  • പച്ചമുളക് - പത്ത്,
  • വെളുത്തുള്ളി - പത്ത്,
  • ചുവന്നുള്ളി - പത്ത് ചീര്,
  • സവാള - ആറ്,
  • ഇഞ്ചി - മൂന്നു നാലു കഷണം,
  • മല്ലിയില - ഒരു പിടി,
  • പൈനാപ്പിള്‍ - ചെറുതായി അരിഞ്ഞ കഷണങ്ങൾ,
  • നെയ്യ് - അമ്പത് ഗ്രാം,
  • തേങ്ങാപ്പാല്‍ - ആവശ്യത്തിനു, 
  • കുങ്കുമപ്പൂവ് - ആവശ്യത്തിനു, 
  • ബദാം- ആവശ്യത്തിനു,  
  • മഞ്ഞള്‍പ്പൊടി - ഒരല്പം,
  • മൈദാമാവ്- ആവശ്യത്തിനു. 

തയാറാക്കുന്ന വിധം

പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, സവാള, ഇഞ്ചി  എന്നിവ ചതച്ചെടുത്ത് പാകത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നെയ്യില്‍ നന്നായി വഴറ്റിയെടുക്കുക.

മസാല തയ്യാറായി കഴിഞ്ഞാല്‍ അതിലേയ്ക്ക് മട്ടന്‍ കഷണങ്ങള്‍ ഇട്ട്, അല്പം വെള്ളവും അര കപ്പ് തൈരും ഒഴിച്ച് വേവിക്കുക. പിന്നീട് രണ്ട് തക്കാളി അരിഞ്ഞതും, ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേയ്ക്ക് പിഴിഞ്ഞ് ചേര്‍ക്കാം. വെന്തു വരുന്നതു അനുസരിച്ച് ഗരം മസാലപൊടിയും, മല്ലിയിലയും, പുതിനയിലയും ചേര്‍ക്കുക. മസാലപാര്‍ട്ട് റെഡി,

ഇനി അടുപ്പ് അണക്കാം. ഇതേ സമയം തന്നെ മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ്, തക്കോലം എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരി ഒരു മുക്കാല്‍ വേവ് വരെ തിളപ്പിക്കുക. അതിനുശേഷം വെള്ളം ഊറ്റിയെടുത്ത അരി നമ്മള്‍ തയ്യാറാക്കിയ മസാലയുടെ മുകള്‍ഭാഗത്തായി ഇടുക. ആദ്യത്തെ ഒരു ലെയര്‍ അരി ഇട്ടുകഴിഞ്ഞാല്‍ ഒരു പിടി മല്ലിയിലയും, ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും വിതറണം. വീണ്ടും അരിയിടുക. ഏറ്റവും മുകളിലായി നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള അരിഞ്ഞത് എന്നിവയും പൈനാപ്പിള്‍ കഷണങ്ങളും, മല്ലിയിലയും വിതറണം. ഇതിനു മുകളിലായി അമ്പത് ഗ്രാം നെയ്യ് ചുറ്റിച്ച് ഒഴിക്കാം.

ഇനിയാണ് കായിക്കയുടെ സാക്ഷാല്‍ ട്രേഡ് സീക്രട്ട്. തേങ്ങാപ്പാല്‍, കുങ്കുമപ്പൂവ് നന്നായി അരച്ച ബദാം, ഒരല്പം മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കലക്കിയെടുത്ത് ഈ ബിരിയാണിയിലേയ്ക്ക് ഒഴിക്കുന്നു. അതിനുശേഷം അല്പം മൈദാമാവ് കുഴച്ച് ബിരിയാണി ചെമ്പിനു മുകളില്‍ വെച്ച് അടച്ച് സീല്‍ ചെയ്ത് ദം ആക്കിയെടുക്കുക. ചെറിയ വിറക് ഉപയോഗിച്ച് ആദ്യം ചെമ്പിനടിയിലും പിന്നീട് തീ കെടുത്തി അടുപ്പിലെ കനല്‍ കോരി ബിരിയാണി ചെമ്പിന്റെ അടപ്പിനു മുകളിലും വെയ്ക്കുക. സ്സീല്‍ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ ശൂ... ശൂ... എന്ന് അവി പറക്കും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം ബിരിയാണി ദം ആയി. ഒരു പത്തു മിനിറ്റു വെച്ച ശേഷം സീല്‍ പൊട്ടിച്ച് നല്ല മട്ടന്‍ ബിരിയാണി കഴിക്കാം.




 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs