ആവശ്യമുള്ള സാധനങ്ങൾ
- ചെറുപയർ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് വേവിച്ചത് 1 കപ്പ്
- തേങ്ങാ ചിരകിയത് 1/ 4 കപ്പ്
- പച്ചമുളക് 3
- കറിവേപ്പില 2 തണ്ട്
- കടുക് 1 നുള്ള്
- എണ്ണ 1 ടേബിൾ സ്പൂണ്
ഉണ്ടാക്കുന്ന വിധം:
തേങ്ങായും പച്ചമുളകും ചേർത്ത് മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ തേങ്ങായും കറിവേപ്പിലയും ചേർത്ത് വേവിച്ച ശേഷം ചെറുപയറും ഇട്ടു വെള്ളം തോർത്തി എടുക്കുക.