തക്കാളി മോര് കറി





ചേരുവകള്‍

  • കട്ട തൈര് – 200 മില്ലി
  • നല്ല പഴുത്ത വലിയ തക്കാളി – ഒന്ന് (12 കഷ്ണം ആക്കുക )
  • ഇഞ്ചി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
  • വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
  • പച്ചമുളക് – നെടുകെ പിളര്‍ന്നത് 2 എണ്ണം
  • ചുവന്നുള്ളി – 4-5 എണ്ണം ചെറുതായി അരിഞ്ഞത്
  • കറിവേപ്പില – ഒരു തണ്ട്
  • ഉലുവ – അര ടീസ്പൂണ്‍
  • കടുക് – ഒരു ടീസ്പൂണ്‍
  • ജീരകം – അര ടീസ്പൂണ്‍
  • വറ്റല്‍മുളക് – 2 എണ്ണം
  • മുളക് പൊടി – അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  • വെള്ളം – 100 മില്ലി
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തൈര് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, ജീരകം എന്നിവ വറക്കുക. വറ്റല്‍ മുളക് പൊട്ടിച്ചു ഇതിലേക്ക് ഇടുക. അറിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അല്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കി, മൂടി വച്ച് ഒരു 3-4 മിനുറ്റ് വേവിക്കുക. തക്കാളി ഉടയരുത്. എന്നാല്‍ വേവുകയും വേണം. തീ നന്നായി കുറച്ചിട്ടു തൈര് ചേര്‍ത്ത് ഇളക്കി ഒരു മിനിട്ടിനകം വാങ്ങി വയ്ക്കുക. മോര് കറി റെഡി.

കുറിപ്പ്‌ : തൈര് ചേര്‍ത്ത് കഴിഞ്ഞു തീ അധികം ആയാല്‍ അത് പിരിഞ്ഞു പോകും.




 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs