You are here: »
Home
»
Prawn
»
മുരിങ്ങക്കായ ചെമ്മീൻ കറി
ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീൻ - ഒരു കിലോ,
മുരിങ്ങക്കായ - 6 എണ്ണം
തേങ്ങ ചിരകിയത് - ഏകദേശം 2 കപ്പ്
പെരിംജീരകം - 1 സ്പൂണ്‍,
ചുവന്നുള്ളി - 5 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം,
പച്ചമുളക് നടുകീരിയത് - 5 എണ്ണം,
മുളക്പൊടി - 4 സ്പൂണ്‍,
മല്ലിപൊടി - 1/2 സ്പൂണ്‍,
മഞ്ഞൾപൊടി - 3/4 സ്പൂണ്‍,
പുളി ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
ഉപ്പ് ആവശ്യതിന്
താളിക്കാൻ വേണ്ടത്
ചുവന്നുള്ളി അരിഞ്ഞത് - 5,
മുളക്പൊടി - 1/2 സ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില,
തയ്യാറാക്കേണ്ട വിധം
ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക.
ഒരു മണ്‍കലത്തിൽ ഒഴിക്കുക.
പുളി ചൂടുവെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒഴിക്കുക.
തക്കാളിയും പച്ചമുളകും ഇടുക.
ബാക്കി തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച് കലത്തിലെകൊഴിക്കുക.
ആവശ്യത്തിനു വെള്ളവും ചേർക്കുക.
ഉപ്പിടുക.
തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ കറി ഓഫാക്കി താളിച് ഒഴിക്കുക.
ലേബലുകള്‍:
fish ,
Malayalam ,
Prawn