ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ (കൊത്തിയരിഞ്ഞത്)- 750 ഗ്രാം
- ഉള്ളി (കുനു കുനാ അരിഞ്ഞത്)- ഒരെണ്ണം
- മുട്ട (അടിച്ചു പതപ്പിച്ചത്)- ഒരെണ്ണം
- ബ്രഡ് പൊടിച്ചത്- ഒരു കപ്പ്/ 70 ഗ്രാം
- പച്ചമുളക്(കുരു കളഞ്ഞ് നീളത്തില്‍ കൊത്തിയരിഞ്ഞത്)- ഒരെണ്ണം
- ഗരംമസാല- ഒരു ടീസ്‌പൂണ്‍
- ഇഞ്ചി (അരിഞ്ഞത്)- ഒരു ടേബിള്‍സ്‌പൂണ്‍
- ഒലിവ് ഓയില്‍- ഒരു ടേബിള്‍സ്‌പൂണ്‍
- തക്കാളി (ചെറുതായി അരിഞ്ഞത്)- 400 ഗ്രാം
- തേങ്ങാപ്പാല്‍- 200 മി.ലി
- ബ്രൗണ്‍ ഷുഗര്‍- 2 ടീസ്‌പൂണ്‍
- നാരങ്ങാനീര്- ഒരു ടേബിള്‍സ്‌പൂണ്‍
- ചിക്കന്‍ സ്‌റ്റോക്ക്- 200 മി.ലി
- മല്ലിയില (അരിഞ്ഞത്)- രണ്ട് ടേബിള്‍സ്‌പൂണ്‍, അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
200 ഡിഗ്രിസെല്‍ഷ്യസില്‍ ഓവന്‍ ചൂടാക്കുക. കൊത്തിയരിഞ്ഞ ചിക്കനൊപ്പം ഉള്ളി, ബ്രഡ്‌പൊടി, പച്ചമുളക്, ഗരം മസാല, മല്ലിയില, ഇഞ്ചി, മുട്ട, ഒരു ടീസ്‌പൂണ്‍ ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളാക്കുക. ഒരു സിംഗിള്‍ ലെയര്‍ ബേക്കിംഗ് പേപ്പറിട്ട ട്രേയുടെ മുകളിലേക്ക് ഇത് വയ്‌ക്കുക. ലൈറ്റ് ഗോള്‍ഡന്‍ നിറമാകുന്നതു വരെ 15 മിനിറ്റ് ബേക്ക് ചെയ്യുക.ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഇഞ്ചി ഇട്ട് ഇളക്കുക. ഒരു മിനിറ്റിന് ശേഷം തക്കാളിയിടുക. രണ്ടു മിനിറ്റ് കഴിയുമ്പോള്‍ തേങ്ങാപ്പാലും ചിക്കന്‍ സ്‌റ്റോക്കും പഞ്ചസാരയുമിട്ട് ഇളക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ച് അഞ്ചു മിനിറ്റ് വയ്‌ക്കുക. അതിലേക്ക് ബേക്കു ചെയ്‌ത ചിക്കന്‍ ബൗളുകളിടുക. 20 മിനിറ്റ് കഴിയുമ്പോള്‍ നാരങ്ങാനീര് ഒഴിക്കുക. മല്ലിയില ഇട്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.