ആവശ്യമുള്ള സാധനങ്ങള്‍
- പഞ്ചസാര - കാല്‍കപ്പ്
- വെള്ളം - മൂന്ന് ടേബിള്‍ സ്‌പൂണ്‍
- പാല്‍ - രണ്ട് കപ്പ്
- മുട്ട - മൂന്നെണ്ണം (അടിച്ചത്)
- വാനില എസന്‍സ് - അര ടീസ്‌പൂണ്‍
കാരമല്‍ തായാറാക്കാന്‍
സോസ് പാനില്‍ മൂന്ന് ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും മൂന്ന് ടേബിള്‍ സ്‌പൂണ്‍ വെള്ളവും ചേര്‍ത്തിളക്കി പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. ഇനി ചൂട് കുറച്ച് സിറപ്പിന് ചുവപ്പു നിറമാകുന്നതുവരെ ഇളക്കുക. ഇത് അടുപ്പില്‍ നിന്ന് മാറ്റി ഒരു ലിറ്റര്‍ പാത്രത്തിലേക്ക് പകരണം.തയാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച് ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. മുട്ട അടിച്ചതും ബാക്കി പഞ്ചസാരയും വാനില എസന്‍സും പാലില്‍ ചേര്‍ത്ത് ഇളക്കുക. ഇത് കാരമലിന്റെ പാത്രത്തിലേക്ക് പകരണം. പാത്രം അലുമിനിയം ഫോയില്‍ കൊണ്ട് മൂടിക്കെട്ടണം.കുക്കറില്‍ വെള്ളമൊഴിച്ച് തട്ടിട്ട് പാത്രം അതിനു മുകളില്‍ വയ്‌ക്കുക.കുക്കര്‍ അടച്ച് ചൂട് കുറച്ച് 12 മിനിറ്റ് പാകം ചെയ്യുക. അടുപ്പില്‍ നിന്ന് ഇറക്കി ചൂട് പോയശേഷം അലുമിനിയം ഫോയില്‍ മാറ്റി ഫ്രിഡ്‌ജില്‍ വച്ച് തണുപ്പിക്കുക. ആവശ്യാനുസരണം വിളമ്പാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്)