ചേരുവകള്‍
- ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)
- ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
- സവാള വലുത് - ഒന്ന്
- ഉപ്പ് - പാകത്തിന്
- കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
- കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
- നെയ്യ് - രണ്ട് ടീസ്പൂണ്‍
- മല്ലിയില - കുറച്ച്
- പാചക എണ്ണ - ആവശ്യത്തിന്
- മയോണിസ് - 5 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക.ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
(സുമ മാക്‌സ്യമിന്‍)