ആവശ്യമായ സാധനങ്ങള്‍:
- റൊട്ടി - ഒന്ന്
- കാരറ്റ്, ബീന്‍സ്, കാബേജ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ് (മൂന്ന് മിനിറ്റ് നിറം പോകാതെ ആവിയില്‍ വേവിക്കണം)
- ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്)- 1 (അരക്കപ്പ് പാലും 2 ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അയച്ചെടുക്കണം.)
- മല്ലിയില (അരിഞ്ഞത്)-ഒരു ടീസ്പൂണ്‍
- കുരുമുളക് പൊടി - അര ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- പാചക എണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ പച്ചക്കറികള്‍ ഇടുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേര്‍ക്കുക. റൊട്ടി സ്ലൈസ് ചെയ്ത് മൊരിഞ്ഞ ഭാഗം നീക്കുക. ഒരു കഷണം റൊട്ടിയില്‍ ചേരുവ നിരത്തി മറ്റേ കഷണം കൊണ്ട് ഒട്ടിച്ച് ഉപയോഗിക്കുക.
(സുമ മാക്സ്യമിന്‍)