ചേരുവകള്‍
- കരിമീന്‍ - അര കിലോ
- മുളക് പൊടി - മൂന്നു ടീസ്പൂണ്‍
- പച്ച കുരുമുളക് അരച്ചത് - രണ്ട് ടീസ്പൂണ്‍ (പച്ച കുരുമുളക് കിട്ടിയില്ലങ്കിൽ കുരുമുളക് ആയാലും മതി)
- മഞ്ഞള്‍ പൊടി - കാല് ടീസ്പൂണ്‍
- ഉപ്പു പാകത്തിന്
- വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
കരിമീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.മുളക് പൊടിയും പച്ചകുരുമുളക് അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.