ചേരുവകള്‍
- ഏത്തപ്പഴം – 1 വലുത്
- നെയ്യ് – 1 1/2 ടേബിള്‍ സ്പൂണ്‍
- ചിരകിയ തേങ്ങ – 1 1/2 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം 1/2 ഇഞ്ച് കട്ടിയില്‍ വട്ടത്തില്‍ മുറിക്കുക. (ചെറിയ ഏത്തപ്പഴം നീളത്തില്‍ കനം കുറച്ച് മുറിയ്ക്കാം)നെയ്യ് ചൂടാക്കി ഏത്തപ്പഴം ഗോള്‍ഡന്‍ നിറമാകുംവരെ വറക്കുക. പാതി വറത്തതിനുശേഷം തേങ്ങയും പഞ്ചസാരയും വിതറുക. (വറുത്തതിനുശേഷം വിതറിയാലും മതി). അതിനുശേഷം തിരിച്ചിട്ട് വീണ്ടും വറുക്കുക.
(കടപ്പാട് ; മായാ അഖില്‍)