ചേരുവകള്‍
- വന്‍പയര്‍ – അര കപ്പ്
- വെള്ളം – അര കപ്പ്
- കുമ്പളങ്ങ കഷണങ്ങളാക്കിയത് – ഒരു കപ്പ്
- പച്ചമുളക് കുറുകെ പിളര്‍ന്നത് – 3 എണ്ണം
- ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – 3-4 എണ്ണം
- ഉപ്പ് – പാകത്തിന്
- തേങ്ങാപ്പാല്‍ – ഒരു കപ്പ് (കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് എങ്കില്‍ ഒരു കപ്പു ചൂട് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ പൌഡര്‍ ചേര്‍ത്ത് ഇളക്കുക.)
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ – 11/2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
വന്‍പയര്‍ ആറു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് എടുക്കുക. ഇത് നികക്കെ വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് കുക്കറില്‍ 5 മിനിറ്റ് വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ തുറന്നു ഇതിലേക്ക് കുമ്പളങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, അര കപ്പ് വെള്ളം ആവശ്യമെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത് 2 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ വീണ്ടും തുറന്നു തേങ്ങാപ്പാല്‍ ഒഴിച്ച് ചെറുതീയില്‍ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങിവയ്ക്കുക. ഓലന്‍ റെഡി.