ചേരുവകൾ:
- പഴുത്ത തക്കാളി - 1/4 കിലോ
- തേങ്ങാചുരണ്ടിയത് - 1 കപ്പ്
- പച്ചമുളക് - 2 എണ്ണം
- തൈര് - 1 കപ്പ്
- കടുക് - 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
- ഉലുവ - 1/4 ടീസ്പൂണ്‍
- ഉണക്കമുളക് - 2 എണ്ണം
- കറിവേപ്പില - 2 തണ്ട്
- എണ്ണ - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം.
തക്കാളി ഓരോന്നും നാലായി മുറിച്ച് ഉപ്പും മഞ്ഞളും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. തേങ്ങയും 14 ടീസ്പൂണ്‍ കടുകും പച്ചമുളകുംകൂടി നന്നായരച്ച് തൈരില്‍ ചേര്‍ത്ത് തക്കാളി വേവിച്ചതുമായി യോജിപ്പിക്കുക.
എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി 1/4 ടീസ്പൂണ്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും ഉലുവയുമിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കറി ഇതിലേക്ക് ഒഴിച്ച് ഒന്നു തിളപ്പിച്ച് ഉടന്‍ വാങ്ങുക.
(ശ്രുതി)