ആവശ്യമുള്ള സാധനങ്ങള്‍
- ആട്ടിറച്ചി-അര കിലോ(ചെറിയ കഷണ ങ്ങളാക്കിയത്)
- ബിരിയാണി അരി-രണ്ട്‌് കപ്പ്
- മഞ്ഞള്‍പൊടി- ഒരു ടീസ്‌പൂണ്‍
- വെളുത്തുള്ളി-രണ്ട് ടേബിള്‍സ്‌പൂണ്‍(ചതച്ചത്)
- ഇഞ്ചി- ഒരു കഷ്‌ണം(ചതച്ചത്)
- പച്ചമുളക്- ആറെണ്ണം(നെടുവേ കീറിയത്)
- കറുവാപ്പട്ട-രണ്ട് കഷണം(ചതച്ചത്)
- ഏലയ്‌ക്ക-മൂന്നെണ്ണം(ചതച്ചത്)
- അണ്ടിപ്പരിപ്പ്- പത്തെണ്ണം
- കിസ്‌മിസ്-പത്തെണ്ണം
- സവാള- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
- തേങ്ങാപ്പാല്‍-മൂന്ന് കപ്പ്
- ഗരം മസാല-അര ടീസ്‌പൂണ്‍
- മല്ലിയില - രണ്ട് ടേബിള്‍ സ്‌പൂണ്‍
- നെയ്യ്- നാല് ടേബിള്‍ സ്‌പൂണ്‍
- ഉപ്പ്-പാകത്തിന്
തയാറാക്കുന്ന വിധം
കുക്കറില്‍ മട്ടനും പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, മഞ്ഞള്‍പൊടി, തേങ്ങാപാല്‍,കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്‌ക്ക, ഉപ്പ് ഒരു സവാള അരിഞ്ഞത് ഇവ ചേര്‍ത്ത് അടച്ച് 10 മിനിറ്റ് വേവിക്കുക.ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ബാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരുക. ഇതേ നെയ്യില്‍ തന്നെ അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക. ബാക്കി എണ്ണയിലേക്ക് അരിചേര്‍ത്ത് ഇളക്കി വറുക്കുക.
ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് അരി ചെറിയ തീയില്‍ വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍തയ്യാറാക്കി വച്ച മട്ടനും മല്ലിയില, വറുത്ത അണ്ടിപ്പരിപ്പ് കിസ്‌മിസ് എന്നിവയും ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പാം.