ആവശ്യമായ സാധനങ്ങള്‍
- എല്ലില്ലാതെ ചീകിയെടുത്ത കോഴികഷണങ്ങള്‍ - 1 കിലോഗ്രാം
- മൈദ - 2 കിലോഗ്രാം
- സവാള - അര കിലോഗ്രാം
- ഉരുളക്കിഴങ്ങ് - അര കിലോഗ്രാം
- സെല്ലറി - 200 ഗ്രാം
- കാപ്‌സിക്കം - 400 ഗ്രാം
- പച്ചമുളക് - 200 ഗ്രാം
- മല്ലിയില - 100 ഗ്രാം
- ചില്ലിസോസ് - 60 എം.എല്‍
- സോയാസോസ് - 100 എം.എല്‍
- വെളിച്ചെണ്ണ - 300 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വെള്ളവും ഉപ്പും ചേര്‍ത്ത് മൈദമാവ് കുഴച്ച് ഉരുളകളാക്കി ചപ്പാത്തി പോലെ വട്ടത്തില്‍ പരത്തി എണ്ണചേര്‍ക്കാതെ ചുട്ടെടുത്തു മാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞുവച്ച സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, കാപ്‌സിക്കം എന്നിവയിട്ട് ചെറുതായി മൂപ്പിക്കുക. അതില്‍ കോഴികഷണങ്ങളിട്ട് അല്പം വെള്ളമൊഴിച്ച് ഉപ്പിട്ടിളക്കി ചൂടാക്കിയശേഷം ചെറുചൂടില്‍ അടച്ചു വച്ചുവേവിക്കുക. ഒരുവിധം വെന്തു കഴിയുമ്പോള്‍ അരിഞ്ഞ മല്ലിയില, സെല്ലറി, ചില്ലിസോസ്,സോയസോസ് എന്നിവ ചേര്‍ത്ത് വെള്ളം വറ്റിത്തീരുന്നതുവരെ മാത്രം വേവിക്കുക. തുടര്‍ന്ന് അത് മറ്റൊരു പാത്ത്രിലേക്ക് മാറ്റി മേശപ്പുറത്ത് വയ്ക്കുക. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് മൈദ വെള്ളത്തില്‍ കലക്കി പശ രൂപത്തില്‍ അടുത്ത് വയ്ക്കുക. നേരത്തെ ചുട്ടുവച്ച ഓരോ വട്ടവുമെടുത്ത് അതില്‍ കോഴിമിശ്രിതം ഒരരികില്‍ നിറച്ച് പായപോലെ ചുരുട്ടി രണ്ടറ്റവും മധ്യഭാഗവും മൈദപ്പശകൊണ്ട് ഒട്ടിച്ചുവയ്ക്കുക. ചൈനീസ് ചിക്കന്റോള്‍ തയ്യാറായിക്കഴിഞ്ഞു ഇത് എണ്ണയില്‍ വറുത്തെടുത്ത് ഭക്ഷിക്കാവുന്നതാണ്.
(ശുഭലക്ഷ്മി)