ആവശ്യമുള്ള സാധനങ്ങള്‍
- ഗോതമ്പുപൊടി - ഒന്നര കപ്പ്
- മൈദ - അര കപ്പ്
- റിഫൈന്‍ഡ് ഓയില്‍ - ആവശ്യത്തിന്
- ഉപ്പ് ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി, മൈദ, ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ് ഓയില്‍ ഇവ പാകത്തിന് ഉപ്പ് ചേര്‍ത്ത വെള്ളം തളിച്ച് മുറുക്കമുളള പരുവത്തില്‍ കുഴയ്‌ക്കുക. (എണ്ണ അധികം വലിക്കാതിരിക്കാനാണ് ഇങ്ങനെ കുഴയ്‌ക്കുന്നത്). മാവ് ഉരുട്ടി എടുത്ത് അല്‍പ്പം കനത്തില്‍ ചെറിയ വട്ടങ്ങളായി പരത്തുക.ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കി (പൂരി മുങ്ങാന്‍ പാകത്തില്‍ എണ്ണ വേണം)പൂരി ഇട്ട് പൊങ്ങി വരുമ്പോള്‍ ഒരു സ്‌പൂണ്‍ ഉപയോഗിച്ച് പതുക്കെ പ്രസ് ചെയ്യുക. നന്നായി പൊങ്ങി വരാന്‍ വേണ്ടിയാണിത്. മറിച്ചും തിരിച്ചും ഇട്ട് നല്ല തീയില്‍ വറുത്തെടുക്കാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്)