ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരി - 3 കപ്പ് (അഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
- ഉഴുന്ന് - 1 കപ്പ് (അഞ്ച്‌് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
- ഉപ്പ് - ആവശ്യത്തിന്
- അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത് ഒരുമിച്ച് യോജിപ്പിച്ച് മാവ് പുളിക്കാന്‍ വയ്‌ക്കുക.
- മസാല തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
- ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
- സവാള ചെറുതായി
- അരിഞ്ഞത്- മൂന്നെണ്ണം
- പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - അഞ്ചെണ്ണം
- ഇഞ്ചി കൊത്തി അരിഞ്ഞത് - ഒരു ചെറിയ കഷ്‌ണം
- വെളുത്തുളളി - മൂന്നെണ്ണം
- കറിവേപ്പില- ഒരു തണ്ട്
- ക്യാരറ്റ്- ഒരെണ്ണം
- ഗ്രീന്‍ പീസ്- അര കപ്പ്
- വെളിച്ചെണ്ണ- മൂന്ന്
- ടേബിള്‍ സ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞള്‍പൊടി-ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്,ക്യാരറ്റ്, ഗ്രീന്‍പീസ് ഇവ വേവിച്ച് മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്നവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ദോശകല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനംകുറച്ച് പരമാവധി വട്ടത്തില്‍ പരത്തി ഒരു വശം വെന്തുകഴിയുമ്പോള്‍ മസാല കൂട്ട് വച്ച് മടക്കി എണ്ണ ഒഴിച്ച് മൊരിച്ചെടുക്കുക.
(റ്റോഷ്‌മ ബിജു വര്‍ഗീസ്)