ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത് - 1 കിലോ
- സവാള കനം കുറച്ചരിഞ്ഞത് -2 എണ്ണം
- പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -3 എ്‌ണ്ണം
- തക്കാളി - 3 എണ്ണം മിക്‌സിയില്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് - 2 ടീ സ്‌പൂണ്‍
- മഞ്ഞള്‍പൊടി - 1/4 ടീ സ്‌പൂണ്‍
- കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
- ഉപ്പ് പാകത്തിന്
- എണ്ണ - 3 ടേബിള്‍ സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി റഫ്രിജറേറ്ററില്‍ 2 മണിക്കൂര്‍ വയ്‌ക്കുക. തക്കാളി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള ഇട്ട് ഗോള്‍ഡന്‍ കളറാകുന്നതുവരെ വഴറ്റുക. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക് തക്കാളി പേസ്റ്റാക്കിയത് ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുകഴിയുമ്പോള്‍ മാരിനേറ്റ് ചെയ്‌തുവച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ചിക്കന്‍ വേവാന്‍വേണ്ടി അല്‍പം ചൂടുവെള്ളം ഒഴിക്കുക. വെന്ത് വെള്ളം തോര്‍ന്ന് ഗ്രേവി ബ്രൗണ്‍ കളറാകുമ്പോള്‍ വാങ്ങുക.