You are here: »
Home
»
Snacks
»
ഫിഷ് കട്‌ലറ്റ് (നാടൻ)
ആവശ്യമുള്ള സാധനങ്ങള്‍
മത്തി- ഒരു കിലോ
ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചത്-രണ്ട് കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്-ഒന്നരക്കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-അഞ്ചെണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത് -വലിയ കഷണം
കറിവേപ്പില അരിഞ്ഞത്- രണ്ട് തണ്ട്
മസാലപ്പൊടി- ഒരു ടീസ്‌പൂണ്‍
കുരുമുളകുപൊടി- കാല്‍ ടീസ്‌പൂണ്‍
മുട്ട- ഒരെണ്ണം
റൊട്ടിപ്പൊടി- ഒരു കപ്പ്
ഉപ്പ്, എണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം
മീന്‍ മുള്ളുകളഞ്ഞ്, ഉപ്പ് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌് സവാള, പച്ചമുളക്, ഇഞ്ചി കറിവേപ്പില എന്നിവ വഴറ്റി മസാലപ്പൊടി ചേര്‍ത്തിളക്കുക. ശേഷം മീനും ഉരുളക്കിഴങ്ങും ചേര്‍ത്ത് ഒരുമിച്ച് ഇളക്കുക. ആറിയ ശേഷം ഓരോ ഉരുളകളായി എടുത്ത് അല്‍പ്പം കനത്തില്‍ കൈവെള്ളയില്‍വച്ച് പരത്തി മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കാം.
ലേബലുകള്‍:
fish ,
Malayalam ,
Snacks