ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ - അര കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്‌പൂണ്‍
- സവാള -2
- തക്കാളി - 1
- അധികം പുളിയില്ലാത്ത തൈര് - 1/2 കപ്പ്
- മുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി - കാല്‍ ടേബിള്‍ സ്‌പൂണ്‍
- മല്ലിപ്പൊടി - 1 ടേബിള്‍ സ്‌പൂണ്‍
- ജീരകം - അര ടേബിള്‍ സ്‌പൂണ്‍
- ഗരം മസാലപ്പൊടി - 1/2 ടേബിള്‍ സ്‌പൂണ്‍
- കസൂരി മേത്തി - അര ടേബിള്‍ സ്‌പൂണ്‍
- ഫ്രഷ് ക്രീം - 2 ടേബിള്‍ സ്‌പൂണ്‍
- മല്ലിയില - ഒരു പിടി
- എണ്ണ - 2 ടേബിള്‍ സ്‌പൂണ്‍
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ബോണ്‍ലെസ് ബട്ടര്‍ ചിക്കനാണ് വേണ്ടതെങ്കില്‍ ചിക്കന്‍ കഷണങ്ങളില്‍നിന്ന് എല്ലുകള്‍ മാറ്റി ഇറച്ചി മാത്രം എടുക്കുക.ഒരു ബ്ലെന്‍ഡറില്‍ കഷണങ്ങളാക്കിയ സവാള, തക്കാളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകം, ഗരം മസാലപ്പൊടി, തൈര്, ഉപ്പ് എന്നിവയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി അരയ്‌ക്കുക. ഈ അരപ്പ് ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വയ്‌ക്കുക.
ഒരു പാത്രം ചൂടാകുമ്പോള്‍ രണ്ടു ടേബിള്‍ സ്‌പൂണ്‍ ബട്ടര്‍ ഇടുക. ബട്ടര്‍ ഉരുകുമ്പോള്‍ ചിക്കന്‍ കഷണങ്ങളും ഒരു കപ്പ് വെള്ളവും ചേര്‍ത്ത്‌് ഇളക്കി മൂടി വേവിയ്‌ക്കുക. പാതി വേവാകുമ്പോള്‍ കസൂരി മേത്തി കൈ കൊണ്ട് ഞെരടി പൊടിച്ച് ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങിവച്ച് ഫ്രഷ് ക്രീം, മല്ലിയില ഇവ ചേര്‍ക്കുക. (ഗ്രേവി വേണ്ടതനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടാവുന്നതാണ്.)