1 കാരറ്റ് - ഒരു വലുത്,നീളത്തിൽ കനം കുറച്ചരിഞ്ഞത്
സവാള - ഒരു വലുത്,നീളത്തിൽ കനം കുറച്ചരിഞ്ഞത്
കാബേജ് നീളത്തിൽ കനം കുറച്ചരിഞ്ഞത് - ഒന്നരക്കപ്പ്
2 പച്ച ,മഞ്ഞ,ചുവപ്പ് കാപ്സിക്കം - ഓരോന്ന് വീതം,നീളത്തിൽ കനം കുറച്ചരിഞ്ഞത്
3 റിഫൈൻഡ് ഓയിൽ - രണ്ടു വലിയ സ്പൂണ്‍
4 ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - രണ്ടു വലിയ സ്പൂണ്‍
5 വിളഞ്ഞ പച്ചകുരുമുളകു ചതച്ചത് - ഒരു വലിയ സ്പൂണ്‍
6 ഉപ്പ് - പാകത്തിന്
7 നാരങ്ങാനീര് - രണ്ടു ചെറിയ സ്പൂണ്‍
പച്ചക്കറികൾ അരിഞ്ഞു വെവ്വേറെ വയ്ക്കുക .നൊണ്‍സ്റ്റിക്ക് പാത്രത്തിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു മൂപ്പിക്കുക.ഇതിലേക്ക് കുരുമുളകു ചതച്ചതും ചേർത്തിളക്കി ഒരു മിനിറ്റിനുശേഷം ഒന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക .ഇതിലെ വെള്ളം വറ്റിയ ശേഷം കാപ്സിക്കം മൂന്നും അരിഞ്ഞതു ചേർത്തു വഴറ്റുക .മൂന്നു മിനിറ്റ് കുഴഞ്ഞു പോകാതെ വഴറ്റണം .പാകത്തിന് ഉപ്പ് ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലാക്കുക .ഏറ്റവും മുകളിൽ നാരങ്ങാനീരു തൂവി വിളമ്പാം .