ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരിഞ്ഞത് - രണ്ട് കപ്പ്നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒന്നരക്കപ്പ്
ഏലയ്‌ക്കാപ്പൊടി - ഒരു ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
ശര്‍ക്കര- 250 ഗ്രം
അരിപ്പൊടി വറുത്തത് - രണ്ടരക്കപ്പ്
ഉപ്പ്- പാകത്തിന്
നെയ്യ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യില്‍ ചക്കച്ചുളയും പഴവും വഴറ്റണം. ഇതിലേക്ക് തേങ്ങ ചിരകിയതും ജീരകം ഏലയ്‌ക്ക ഇവ പൊടിച്ചതും ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന് ഇറക്കി വയ്‌ക്കുക. ശര്‍ക്കര ചീകിയത് ഈ കൂട്ടിലേക്ക് ചേര്‍ത്തിളക്കുക.ഇതിലേക്ക് അരിപ്പൊടിയും പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴയ്‌ക്കുക. ഇത് അരമണിക്കൂര്‍ വച്ച ശേഷം വഴനയിലയോ വാഴയിലയോ കുമ്പിളുകളാക്കി അതില്‍ മാവ് നിറച്ച് അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റുക. വെന്തുകഴിയുമ്പോള്‍ അടുപ്പത്തുനിന്നും മാറ്റി വിളമ്പാം.