ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂക്കാത്ത ചക്ക-ഒരു കിലോമുളകുപൊടി- രണ്ടു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
ജീരകം- ഒരു ടീസ്‌പൂണ്‍
കടുക്- ഒരു ടീസ്‌പൂണ്‍
ഉപ്പ്- പാകത്തിന്
തേങ്ങ ചിരകിയത്- ഒരെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് വെള്ളം, ഉപ്പ് ഇവ ചേര്‍ത്ത് ചക്ക വേവിക്കുക. തേങ്ങ ചിരകിയതില്‍ ജീരകം ചേര്‍ത്ത് തരുതരിപ്പായി അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക. കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും വഴറ്റി കറിക്ക് മുകളില്‍ പകര്‍ന്ന് വിളമ്പാം.