ചേരുവകള്‍
പഴുത്ത നാടന്‍ മാങ്ങ (പുളിശേരിമാങ്ങ) - 4 എണ്ണം
തിരുമ്മിയ തേങ്ങ - മുക്കാല്‍ കപ്പ്
പച്ചമുളക് - ഒന്ന്
മുളകുപൊടി - കാല്‍ ടീ സ്പൂണ്‍
മഞ്ഞള്‍ - ആവശ്യത്തിന്
ജീരകം- കാല്‍ ടീ സ്പൂണ്‍
കട്ടത്തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളരിക്ക - കാല്‍ ഭാഗം
തൊണ്ടന്‍ മുളക് - രണേ്ടാ മൂന്നോ (ആവശ്യമുള്ളവര്‍ക്ക്)
ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ (മധുരം വേണ്ടവര്‍ക്ക്)
തയാറാക്കുന്ന വിധം
പഴുത്ത നാടന്‍ മാങ്ങ തൊലി കളഞ്ഞശേഷം മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇനി അരപ്പു തയാറാക്കണം. അതിനായി തിരുമ്മിയ തേങ്ങയും പച്ചമുളകും ജീരകവും നന്നായി അരയ്ക്കണം. (പുളിശേരി പാകത്തില്‍) ഇനി വെന്ത പഴംമാങ്ങയിലേക്കും ഈ അരപ്പ് ചേര്‍ത്ത് ഇളക്കണം. അരപ്പു തിളച്ചശേഷം നല്ല കട്ടത്തൈര് ഉടച്ച് ചേര്‍ക്കണം. (നന്നായി ഉടച്ചില്ലെങ്കില്‍ ചെറിയ കട്ടകളായി കിടക്കും).
തൈര് ഒഴിച്ച് ഒന്നു ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കണം. (തിളയ്ക്കുവാന്‍ പാടില്ല). കടുകു വറുക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ക്കണം. കറിവേപ്പില ധാരാളം ഇടുന്നതും കറിയുടെ രുചിയും മണവും കൂട്ടും. പഞ്ചസാരയോ ശര്‍ക്കരയോ ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെള്ളരിക്കയും തൊണ്ടന്‍ മുളകും വേണമെന്നുള്ളവര്‍ക്കു കഷ്ണത്തിനൊപ്പം ഇവ ചേര്‍ക്കാവുന്നതാണ്.