You are here: »
Home
»
Prawn
»
പ്രോണ്‍സ് കോളിഫ്‌ളവര്‍
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ (ഇല)- 250 ഗ്രാം
പ്രോണ്‍സ് (ഇടത്തരം)- 20 എണ്ണം
ഉള്ളി (നടുവെ മുറിച്ചത്)- 3 എണ്ണം
തക്കാളി (അരിഞ്ഞത്)- 2 എണ്ണം
പച്ചമുളക് (കീറി അരിഞ്ഞത്)- 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടീസ്‌പൂണ്‍
മുളകുപൊടി- 2 ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
ഗരംമസാലപ്പൊടി- ഒരു ടീസ്‌പൂണ്‍
തേങ്ങാപ്പാല്‍- നാല് കപ്പ്
എണ്ണ- 3 ടീസ്‌പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഉള്ളിയിട്ട് മൂപ്പിക്കുക. തക്കാളിയിട്ട് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് എന്നിവയിട്ട് നന്നായി എണ്ണയൊഴിച്ച് ഇളക്കുക. കോളിഫ്‌ളവര്‍ അരിഞ്ഞത് ഇടുക. പ്രോണ്‍സ് ഇട്ട് ഇളക്കി വേവിക്കുക. അര കപ്പ് വെള്ളമൊഴിച്ച് പ്രോണ്‍സ് നന്നായി വേവിക്കുക. തേങ്ങാപ്പാല്‍, ഗരംമസാല, പച്ചമുളക് എന്നിവയിടുക. ഗ്രേവി കൊഴുത്തു വരുമ്പോള്‍ മല്ലിയിലയിട്ട് ചൂടോടെ വിളമ്പാം.
ലേബലുകള്‍:
Malayalam ,
Prawn