ആവശ്യമുള്ള സാധനങ്ങള്‍
- കല്ലുമ്മക്കായ്- 15 എണ്ണം
- അരിപ്പൊടി- രണ്ട് കപ്പ്
- തേങ്ങ തിരുമ്മിയത് - കാല്‍ കപ്പ്
- ഉള്ളി- നാല് എണ്ണം
- പെരുംജീരകം- കാല്‍ ടീസ്‌പൂണ്‍
- പച്ചമുളക് (അരിഞ്ഞത്)- ഒന്ന്
- ഇഞ്ചി- ഒരെണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
- ജീരകപ്പൊടി- കാല്‍ ടീസ്‌പൂണ്‍
- മുളകുപൊടി- ഒരു ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കല്ലുമ്മക്കായ് പുറംതോട് നന്നായി കഴുകിയെടുക്കുക. തോട് തുറന്നിരിക്കുന്നത് ഉപയോഗിക്കരുത്. വെള്ളം തിളപ്പിച്ച് കല്ലുമ്മക്കായ് തോട് തുറന്നു വരുന്നതുവരെഅതിലിടുക. പുറത്തെടുത്ത ശേഷം കത്തി ഉപയോഗിച്ച് തോട് തുറക്കുക. അതിലുള്ള അഴുക്കു മുഴുവന്‍ വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കുക.തേങ്ങ തിരുമ്മിയത് ഉള്ളി, ജീരകപ്പൊടി, പെരുജീരകം, ഇഞ്ചി, കറിവേപ്പില, ഉപ്പ്, അരിപ്പൊടി എന്നിവയിട്ട് ഇളക്കുക. വെള്ളമൊഴിച്ച് ഇളക്കി കുഴച്ചെടുക്കുക. കല്ലുമ്മക്കായുടെ തോട് അകറ്റി അതിലേക്ക് ഈ മിശ്രിതം ഫില്‍ ചെയ്യുക. ഇത് 20 മിനിറ്റ് ആവിയില്‍ വച്ച് വേവിക്കുക. വെന്ത ശേഷം തണുക്കാനായി മാറ്റി വയ്‌ക്കുക.
ചൂടായ പാനില്‍ എണ്ണയൊഴിച്ച് മുളകുപൊടി, മഞ്ഞള്‍പ്പൊടി, അരിപ്പൊടി, ഉപ്പ് എന്നിവ മൂപ്പിക്കുക. ഇതിലേക്ക് തണുത്ത കല്ലുമ്മയ്‌ക്കായ് നിറച്ചത് ഇട്ട് വറുക്കുക.