ആവശ്യമുള്ള സാധനങ്ങള്‍
- മൈദ- അര കിലോ
- നെയ്യ്- ഒരു ടീസ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- വറുക്കാന്‍
- ഫില്ലിംഗിന്
- മുട്ട- 4 എണ്ണം
- പഞ്ചസാര- ആവശ്യത്തിന്
- കശുവണ്ടി- 3 ടേബിള്‍സ്‌പൂണ്‍
- നെയ്യ്- ഒരു ടേബിള്‍സ്‌പൂണ്‍
- സ്‌പൈസി മിക്‌സിംഗ്
- ചിക്കന്‍- കാല്‍ കിലോ
- ഉള്ളി(ചെറുതായി അരിഞ്ഞത്)- 4 എണ്ണം
- പച്ചമുളക്- 6 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടീസ്‌പൂണ്‍
- മുളകുപൊടി- അര ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
- ചിക്കന്‍ മസാല - ഒരു ടീസ്‌പൂണ്‍
- ഗരംമസാല- ഒരു ടീസ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യൊഴിച്ച് മൈദ ഇളക്കുക. ഉപ്പും വെള്ളവുമൊഴിച്ച് നന്നായി കുഴച്ച് ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. നാരങ്ങാവലിപ്പത്തില്‍ ഉരുട്ടുക. പരത്തിയെടുക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഇത് മൂപ്പിച്ചെടുക്കുക.ചിക്കന്‍ കഷണങ്ങളില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റുമിട്ട് മൂപ്പിക്കുക. മുളകുപൊടിയും ചിക്കന്‍ മസാലയും ഉപ്പും ചേര്‍ത്ത് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
മുട്ടയില്‍ പഞ്ചസാരയും കശുവണ്ടിയും ഇട്ട് അടിക്കുക. മൈദയില്‍ ഈ മിശ്രിതമിട്ട് കുഴച്ചെടുക്കുക. ചപ്പാത്തി പോലെ പരത്തിയെടുക്കുക. തയാറാക്കിയ മസാലക്കൂട്ട് ഇതിനു മുകളില്‍ വയ്‌ക്കുക. മുകളില്‍ മൈദ മൂപ്പിച്ചത് വയ്‌ക്കുക. ഇതിനു മുകളില്‍ മുട്ടയപ്പം വച്ച് വശങ്ങള്‍ നന്നായി അമര്‍ത്തുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഇത് വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തെടുക്കുക.