പ്രത്യേകതരം നാരകത്തിന്റെ ഇലയും തേങ്ങാപ്പാലും കസ്‌റ്റേര്‍ഡ് ചേര്‍ന്നൊരു രുചിമേളം.
ആവശ്യമുള്ള സാധനങ്ങള്‍
01. തേങ്ങാപ്പാല്‍ - ഒരു ലീറ്റര്പഞ്ചസാര - 250 ഗ്രാം
02. കാഫിര്‍ ലൈം ഇല- 10
03. കസ്‌റ്റേര്‍ഡ് പൗഡര്‍ - 100 ഗ്രാം
04. ചൈനാഗ്രാസ് - 20 ഗ്രാം
05. തേങ്ങ ചുരണ്ടിയത്, തേന്‍ - അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
01. ഒരു സോസ്പാനില്‍ തേങ്ങാപ്പാലും പഞ്ചസാരയും കാഫിര്‍ ലൈം ഇലയും ചേര്‍ത്തു തിളപ്പിക്കുക.
02. കസ്‌റ്റേര്‍ഡ് പൗഡര്‍ അല്‍പം വെള്ളത്തില്‍ കലക്കി, തിളയ്ക്കുന്ന പാലില്‍ ഒഴിക്കുക.
03. ഈ മിശ്രിതത്തില്‍ നിന്ന്, കാഫിര്‍ലൈം ഇല മാറ്റിയശേഷം, ചൈനാഗ്രാസ് ഉരുക്കിയതും ചേര്‍ത്തിളക്കി വാങ്ങി ചൂടാറാന്‍ വയ്ക്കുക.
04. പിന്നീട് 20 മിനിറ്റ് ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക.
05. തേങ്ങ ചുരണ്ടിയതും തേനും കൊണ്ട് അലങ്കരിച്ചു വിളമ്പുക.