ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത് കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ് വലിയ കഷണങ്ങളാക്കി മുറിച്ചത്)പച്ചമുളക് നീളത്തില്‍ അരിഞ്ഞത്- മൂന്നെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്-ഒരു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഉപ്പ്- പാകത്തിന്
തേങ്ങ ചിരകിയത്- ഒരു കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
പുളിയുള്ള തൈര്-രണ്ട് കപ്പ്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്‌പൂണ്‍
കടുക്- അര ടീസ്‌പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
വറ്റല്‍മുളക്- മൂന്നെണ്ണം(കഷണങ്ങളാക്കിയത്)
കറിവേപ്പില- നാല് തണ്ട്
തയാറാക്കുന്ന വിധം
മാങ്ങാ കഷണങ്ങളും മുക്കാല്‍ക്കപ്പ് വെള്ളവും പച്ചമുളക്, ഇഞ്ചി, മുളകുപൊടി, ഉപ്പ് ഇവയും ചേര്‍ത്ത് വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും തേങ്ങയില്‍ ചേര്‍ത്ത് അരച്ചെടുക്കുക. വേവിച്ച മാങ്ങാ കഷണങ്ങളിലേക്ക് ഉടച്ച തൈരും തേങ്ങാകൂട്ടും ചേര്‍ത്ത് തിളയ്‌ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം. വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില മൂപ്പിച്ച് കറിക്ക് മുകളില്‍ പകരാം.