ചേരുവകള്‍
ആട്ടിറച്ചി 1 കി.ഗ്രാംസവാള അരിഞ്ഞത് 2 എണ്ണം
തക്കാളി അരിഞ്ഞത് 2 എണ്ണം
തക്കാളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടേബിള്‍ സ്പൂണ്‍
ഗരംമസാല 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 3 എണ്ണം
ഇഞ്ചി ഒരു കഷണം
തേങ്ങ അരച്ചത് 400 മി.ലി
വെജിറ്റബിള്‍ ഓയില്‍ 2-3 ടേബിള്‍ സ്പൂണ്‍
മല്ലി 3 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
കറിവേപ്പില 2 എണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഒരു കനമുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ഉള്ളി അരിഞ്ഞത് അതിലിട്ട് നന്നായി വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വേവുംവരെ ഇട്ട് ഇളക്കുക. എല്ലാ മസാലക്കൂട്ടുകളും അതിലിട്ട് നന്നായി മൊരിക്കുക. എന്നാല്‍ അവ കരിഞ്ഞുപോകാതെ സൂക്ഷിക്കണം.അരിഞ്ഞ തക്കാളിയും തക്കാളി പേസ്റ്റും അതിലേക്കിട്ട് കുറഞ്ഞ തീയില്‍ കുറച്ചു നേരം വേവിക്കുക. അത് ഒരു നല്ല കുഴമ്പായി മാറുന്നതുവരെ വേണം വേവിക്കാന്‍.
നന്നായിഅരിഞ്ഞു വെച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങള്‍ അതിലേക്കിട്ട് തേങ്ങ അരച്ചത് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേകാന്‍ പാകത്തില്‍ കുറഞ്ഞ തീയില്‍ ആക്കിവെക്കുക. പാകത്തിന് വെള്ളമൊഴിച്ച് കറി മയപ്പെടുത്താവുന്നതാണ്. മല്ലിയില അലങ്കാരത്തിന് ഉപയോഗിക്കാം.