ആവശ്യമുള്ള സാധനങ്ങള്‍
1. വേവിച്ച ചൂരമത്സ്യം ചെറുതായിമുറിച്ചത് – 1 കപ്പ്
ചുവന്നുള്ളി ചതച്ചത് – 4 അല്ലി
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്‌പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് – 1 1/2 ടീസ്‌പൂണ്‍
മുളകുപൊടി – 1 ടീസ്‌പൂണ്‍
2. മൈദ – അരക്കപ്പ്
3. ബണ്‍ – 4
4. എണ്ണ, ഉപ്പ് – പാകത്തിന്
തയാറാക്കുന്നവിധം
ഒന്നാമത്തെ ചേരുവകള്‍ നന്നായി യോജിപ്പിച്ച് കട്‌ലറ്റിന്റെ ഷേപ്പില്‍ പരത്തുക. ഇതൊരു പ്ലാസ്‌റ്റിക് പേപ്പറില്‍ പൊതിഞ്ഞ് ഫ്രീസറില്‍ വയ്‌ക്കുക. ശേഷം മൈദയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഫ്രീസറില്‍വച്ച കൂട്ട് മൈദപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. ഇത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ബണ്ണിന്റെ ഉള്ളില്‍ ഈ കട്‌ലറ്റ് വച്ച് കുട്ടികള്‍ക്ക് വിളമ്പാവുന്നതാണ്.