ആവശ്യമുള്ള സാധനങ്ങള്‍
വറുത്ത അരിപ്പെടി (നേര്‍ത്ത അരിപ്പയില്‍ തെള്ളിയത്) - രണ്ട് കപ്പ്തേങ്ങ - ഒരു മുറി
തിളച്ചവെള്ളം - മൂന്ന് കപ്പ്
നെയ്യ് - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഉപ്പും നെയ്യും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം തീയില്‍ വെള്ളം തിളയ്‌ക്കുമ്പോള്‍ പൊടി കുറേശ്ശെ ഇട്ട് ഇളക്കുക. വാങ്ങിവച്ച ശേഷം ചൂടാറുമ്പോള്‍ കുഴക്കുക. പാകത്തിന് അയവാകുമ്പോള്‍ ഇടിയപ്പനാഴിയില്‍ നിറയ്‌ക്കുക. ചെറിയ കഷണം വാഴയിലേക്ക് മയംപുരട്ടി, ഇലയിലേക്ക് മാവ് പിഴിയുക. തേങ്ങ ഇടിയപ്പത്തിന് മുകളിലായി വയ്‌ക്കുക. അപ്പച്ചെമ്പില്‍ വച്ച് 15 മിനിറ്റ് ആവികയറ്റുക.