ആവശ്യമുള്ള സാധനങ്ങള്‍
കപ്പ ചെറിയ കഷണങ്ങളാക്കിയത് - ഒരു കിലോഗ്രാംഉപ്പ് - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്‌പൂണ്‍
കടുക് - ഒരു ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് - ആറെണ്ണം
കറിവേപ്പില - പാകത്തിന്
വറ്റല്‍മുളക് - രണ്ടെണ്ണം
തേങ്ങ അരപ്പിന് (ഒരുവിധം നന്നായി അരയ്‌ക്കുക)
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍
മുളക്, കടുക് - അര ടീസ്‌പൂണ്‍
പച്ചമുളക് - രണ്ട്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കപ്പയെടുത്ത് നികക്കെ വെള്ളമൊഴിച്ച് നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. കപ്പ നല്ലതുപോലെ മയംവരുന്നതുവരെ വേവിക്കുക. ശേഷം തീയില്‍നിന്ന് വാങ്ങി വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക് തേങ്ങ ചേര്‍ത്തരച്ച അരപ്പിട്ട് ഇളക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് മൂപ്പിക്കുക. ചുവന്നുള്ളി ചെറുതായി ചുവക്കുന്നതുവരെ മൂപ്പിക്കുക. കറിവേപ്പിലയും മുളകും ചേര്‍ത്ത് മൂപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. അരപ്പുചേര്‍ത്തുവച്ചിരിക്കുന്ന കപ്പയുടെ മുകളില്‍ ഒഴിച്ച് നല്ലതുപോലെ ഇളക്കുക.