ചേരുവകള്‍
1. ചിക്കൻ വൃത്തിയാക്കിയത് ഒരു കിലോ2. സവാള 75 ഗ്രാം
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ
മുളകുപൊടി രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
3. എണ്ണ രണ്ടു വലിയ സ്പൂൺ
4. ഏലയ്ക്ക ഗ്രാമ്പു, കറുവാപ്പട്ട എല്ലാം കൂടെ അഞ്ചു ഗ്രാം
5. സവാള 75 ഗ്രാം നീളത്തിൽ അരിഞ്ഞത്
6. തക്കാളി പൊടിയായി അരിഞ്ഞത് 60 ഗ്രാം
7. കശുവണ്ടിപ്പരിപ്പ് നാലു ചെറിയ സ്പൂൺ
ഉണക്കമുന്തിരി ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ഇടത്തരം കഷണങ്ങളായി മുറിക്കുക∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു ചിക്കൻ കഷണങ്ങളിൽ പുരട്ടി മാറ്റി വയ്ക്കണം
∙ എണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പു കറുവാപ്പട്ട എന്നിവ മൂപ്പിച്ചശേഷം സവാള നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ, മസാലയോടു കൂടെ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് അൽപം വെള്ളവും ചേർത്തിളക്കി ചെറുതീയിൽ വച്ചു തിളപ്പിക്കുക.
∙ ചിക്കൻ വെന്തു ഗ്രേവി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക
∙ ചൂടോടെ വിളമ്പണം. കറി നന്നായി കുറുകി ഇരിക്കണം.