കാരമല്‍ പൈനാപ്പിള്‍ പുഡ്ഡിങ്
ചേരുവകള്‍
ടിന്‍ഡ് പൈനാപ്പിള്‍ അര കപ്പ്
പാല് 300 മില്ലി
മുട്ട മൂന്നെണ്ണം
കസ്റ്റാര്‍ഡ് പൗഡര്‍ മൂന്ന് ടീസ്പൂണ്‍
പഞ്ചസാര മൂന്ന് ഡിസേര്‍ട്ട് സ്പൂണ്‍
വാനില എസന്‍സ് കാല് ടീസ്പൂണ്‍
കാരമല്‍, ബട്ടര്‍ മൂന്ന് സ്പൂണ്‍ വീതം
പാകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ചൂടാക്കുക. അതിലേക്ക് പഞ്ചസാര കാരമലൈസ് ചെയ്യുക. പുഡ്ഡിങ് ട്രേയിലേക്ക് ഈ കാരമല്‍ ഒഴിക്കുക. അതിലേക്ക് ചെറുതായരിഞ്ഞ പൈനാപ്പിള്‍ നിരത്തുക. പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍, മുട്ട, വാനില എസന്‍സ് എന്നിവ ചേര്‍ക്കുക. എന്നിട്ട് പൈനാപ്പിള്‍ നിറച്ച ട്രേയിലേക്ക് ഇതൊഴിച്ച് ഓവനില്‍ ബേക്ക് ചെയ്യുക. അല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുകയുമാവാം.