ചേരുവകള്‍
മുട്ട - അഞ്ചെണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളക് മുഴുവന്‍ വറുത്തത് - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
പെരുംജീരകം - അരടീസ്‌പൂണ്‍
വെളുത്തുള്ളി - മൂന്ന് അല്ലി
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
മുളകുപൊടി, കുരുമുളക്, മഞ്ഞള്‍പ്പൊടി, പെരുംജീരകം, വെളുത്തുള്ളി, പാകത്തിന് ഉപ്പ് എന്നിവ അല്‍പ്പം വെള്ളം തൊട്ട് അമ്മിക്കല്ലില്‍ കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക.
മുട്ട പുഴുങ്ങി തോട് കളഞ്ഞ് ഒരു തോടുകൊണ്ട് മുട്ട നിറയെ വരയുക (ഇങ്ങനെ ചെയ്യുന്നത് മുട്ടയില്‍ മസാല നല്ലവണ്ണം പിടിക്കാന്‍ വേണ്ടിയാണ്.) അരച്ച കൂട്ട് മുട്ടയില്‍ നന്നായി പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. ഇരുമ്പ് ചീനച്ചട്ടിയില്‍ ഒരു സ്‌പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ മുട്ടയും ചീനച്ചട്ടിയിലിട്ട് ഉരുട്ടിയുരുട്ടി പൊരിച്ചെടുക്കുക. എല്ലാം മൊരിച്ച് കഴിഞ്ഞാല്‍ ഒരു ചെറിയ പ്ലേറ്റില്‍ മൊരിച്ച മുട്ടവച്ച് ചീനച്ചട്ടിയില്‍ ബാക്കി വന്ന കക്കം മുകളില്‍ തൂകി അലങ്കരിക്കാം.