ചിക്കന്‍ കട്‍ലറ്റ്
ആവശ്യമുള്ള വസ്തുക്കള്‍
1 എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍ അരക്കിലോ
2 മുട്ടയുടെ വെള്ള 2എണ്ണം
3 നന്നായി ചീകിയെടുത്ത ചീസ് കാല്‍കപ്പ്
4 ബ്രഡ് പൊടി മുക്കാല്‍ കപ്പ്
5 കുരുമുളക് പൊടി കാല്‍ക്കപ്പ്
6 വെളിച്ചെണ്ണ ആവശ്യത്തിന്
7 ഉപ്പ് രുചിയ്ക്ക് വേണ്ടത്രയും
തയ്യാറാക്കുന്ന വിധം
വേവിച്ച ചിക്കന്‍ കഷണങ്ങള്‍ നന്നായി ഗ്രേറ്റ് ചെയ്യുക. കുരുമുളക്, ഉപ്പ്, ചീകി വച്ച ചീസ് എന്നിവ ചേര്‍ത്ത് ഇത് നന്നായി കുഴയ്ക്കുക. പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഉള്ളം കയ്യില്‍ വച്ച് ചെറുതായി അമര്‍ത്തി ഇഷ്ടമുള്ള രൂപത്തിലാക്കുക. പിന്നീട്, നന്നായി പതപ്പിച്ച മുട്ടവെള്ളയില്‍ ഇത് മുക്കിയശേഷം ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.
മേമ്പൊടി
ഇതുപോലെതന്നെ ബീഫ് കട്‌ലറ്റും, മീന്‍ കട്‌ലറ്റുമെല്ലാം തയ്യാറാക്കാവുന്നതാണ്. ചിക്കന്റെ കൂടെ ബിന്‍സ്, കാരറ്റ്, പച്ചമുളക്, ഗ്രീന്‍പീസ് തുടങ്ങിയ പച്ചക്കറികളും വേവിച്ച് ചേര്‍ക്കാവുന്നതാണ്. അപ്പോള്‍ രുചിയില്‍ മാറ്റം വരുത്താമെന്ന് മാത്രമല്ല, ഇങ്ങനെ പുതിയ തരം വിഭവങ്ങള്‍ സ്വന്തമായി പരീക്ഷിക്കുകയുമാകാം.