You are here: »
Home
»
veg
»
രാജ്‌മകറി
ആവശ്യമുള്ള സാധനങ്ങള്‍
രാജ്‌മ - അരക്കപ്പ്
സവാള (കൊത്തിയരിഞ്ഞത്) - ഒരെണ്ണം
അരയ്‌ക്കാനുള്ള തക്കാളി - ഒരെണ്ണം
ഇഞ്ചി- വെളുത്തുള്ളി അരച്ചത് - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - അരടേബിള്‍സ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
കുരുമുളകുപൊടി - അരടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
റിഫൈന്‍ഡ് ഓയില്‍ - രണ്ട് ടേബിള്‍സ്‌പൂണ്‍
മൈദ - ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ - ഒരു കപ്പ്
പുതിനയില അരിഞ്ഞത് - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
രാജ്‌മ കുതിര്‍ത്ത് വയ്‌ക്കുക. പ്രഷര്‍കുക്കറില്‍ ഉപ്പ്, വെള്ളം ചേര്‍ത്ത് വേവിക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് തയാറാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവാള, തക്കാളി അരച്ചത്, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ചേര്‍ത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ചീനച്ചട്ടിയില്‍ റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് മൈദ ചേര്‍ക്കുക. മൂത്ത് നിറം മാറുന്നതിന് മുന്‍പ് പാലൊഴിച്ച് കുറുക്കി വൈറ്റ് സോസ് തയാറാക്കുക. ഇതിലേക്ക് പൊടികള്‍ മൂപ്പിച്ചത്, വേവിച്ച രാജ്‌മ എന്നിവ ചേര്‍ത്ത് പുതിനയില ഇട്ട് വിളമ്പാം.
ലേബലുകള്‍:
Malayalam ,
veg