രുചികരമായ സ്റ്റഫ്ഡ് ഫിഷ് റോള്‍
ആവശ്യമായ ചേരുവകള്‍
മുള്ളില്ലാത്ത ദശക്കട്ടിയുള്ള മീന്‍ - അരക്കിലോ,
പനീര്‍ - നൂറ് ഗ്രാം,
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം,
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍,
അണ്ടിപ്പരിപ്പ്, ബദാം പൊടിച്ചത് - കാല്‍ക്കപ്പ് വീതം,
ഉപ്പ് - അര ടീ സ്പൂണ്‍,
കുരുമുളകുപൊടി - കാല്‍ ടീ സ്പൂണ്‍,
മൈദ - ഒരു കപ്പ്,
വിനാഗിരി - അല്‍പ്പം,
പാചകഎണ്ണ - വറുക്കാന്‍ മാത്രം
തയാറാക്കുന്ന വിധം
മൈദയില്‍ ഒരു നുള്ള് ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് ഇളക്കി മാവ് തയാറാക്കുക. മീന്‍ കഷണങ്ങളില്‍ വിനാഗിരി പുരട്ടി നന്നായി കഴുകുക. പനീര്‍, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളകുപൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മീന്‍കഷണത്തിന്റെ എണ്ണത്തിനത്രയും ഉരുളകളാക്കുക. ഇതു നീളത്തില്‍ പരത്തിയെടുത്ത് ഓരോന്നിലും ഓരോ മീന്‍ കഷണങ്ങള്‍ വച്ച് ചുരുട്ടി മാവില്‍ മുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം മാവില്‍ മുക്കിയ ഫിഷ് റോളുകള്‍ ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. സോസ് കൂട്ടി സ്വാദോടെ കഴിക്കാം.