മീന്‍ മപ്പാസ്
ചേരുവകള്‍
ആവോലി അരക്കിലോസവാള അരിഞ്ഞത് 150 ഗ്രാം
തേങ്ങയുടെ ഒന്നാംപാല്‍ 150 മില്ലി
പച്ചമുളക് പിളര്‍ന്നത് നാലെണ്ണം
ഇഞ്ചി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് പന്ത്രണ്ടല്ലി
കുടംപുളി കുതിര്‍ത്തത് ആവശ്യത്തിന്
കടുക് പത്ത് ഗ്രാം
ഉലുവ പത്ത് ഗ്രാം
പാകം ചെയ്യുന്ന വിധം
നാല് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളക്‌പൊടി, മഞ്ഞള്‍പ്പൊടി,മുളക്‌പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കിവെയ്ക്കുക. ഇതിലേക്ക് മഞ്ഞള്‍, മുളക് പൊടികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് മീനില്‍ പിടിപ്പിക്കുക. ശേഷം എണ്ണയില്‍ പൊരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി, കടുക്,ഉലുവ,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റുക. മസാല ചേര്‍ത്ത് വീണ്ടും വഴറ്റുക. കുടംപുളി സത്ത് ഒഴിച്ച് ഗ്രേവി കട്ടിയാവുംവരെ തിളപ്പിക്കുക. മീന്‍ ചേര്‍ത്ത് കുറച്ചുനേരംകൂടി ചെറുതീയില്‍ വേവിക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നുകൂടി വേവിച്ച് വാങ്ങാം.